പുസ്തക പ്രദര്‍ശനം
ആലിപ്പറമ്പ് ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ സമിതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പുസ്തകപ്രദര്‍ശനം ഏറെ ശ്രദ്ധ പിടിച്ചു പറ്റി. സ്ക്കൂളിലെ ലൈബ്രറിയിലുള്ള നാലായിരത്തോളം പുസ്തകങ്ങള്‍ വിഷയാടിസ്ഥാനത്തില്‍ ക്രമീകരിച്ച് നടത്തിയ പ്രദര്‍ശനം രക്ഷിതാക്കളും നാട്ടുകാരുമടക്കം നിരവധി പേരെ ആകര്‍ഷിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ഹാജറുമ്മ ടീച്ചര്‍, ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ശീലത്ത് വീരാന്‍ കുട്ടി എന്നിവര്‍ പ്രദര്‍ശനം കാണാനെത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവും പ്രദര്‍ശനം കാണുന്നു. |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ