നവ്യാനുഭവമായി നളചരിതം
ആലിപ്പറമ്പ് ഹയര്‍ സെക്കന്ററി സ്ക്കൂളിലെ 2011-12 വര്‍ഷത്തെ വിദ്യാരംഗം സാഹിത്യവേദിയുടെ ഉദ്ഘാടനം പതിവില്‍നിന്നും വ്യത്യസ്തമായ ഒരു ദൃശ്യാനുഭവമാണ് കുട്ടികള്‍ക്ക് സമ്മാനിച്ചത്.
കഥകളിയെക്കുറിച്ചും ഇതര കേരളീയ ക്ലാസിക്കല്‍ കലകളെക്കുറിച്ചും പ്രശസ്ത കഥകളി പണ്ഡിതന്‍ ശ്രീ കെ.ബി.രാജാനന്ദ് ക്ലാസെടുത്തു.തുടര്‍ന്ന് പത്താം തരത്തിലെ പാഠപുസ്തകവുമായി ബന്ധപ്പെട്ട നളചരിതം ഒന്നാം ദിവസത്തിലെ ഹംസദമയന്തീ രംഗം കഥകളിയായി രംഗത്തവതരിപ്പിച്ചു.
കാറല്‍മണ്ണ കുഞ്ചുനായര്‍ ട്രസ്റ്റാണ് കഥകളി അവതരിപ്പിച്ചത്. സദനം ഭാസി, ഹരിപ്രിയാ നമ്പൂതിരി, പാലനാട് ദിവാകരന്‍,സുദീപ് പാലനാട്, കരിമ്പുഴ രാമകൃഷ്ണന്‍, ഒടുമ്പറ്റ പ്രസാദ് എന്നിവര്‍ കഥകളിയില്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ