ഭൂമിയിലെ
സ്വര്‍ഗം-വര്‍ണ്ണച്ചിറകുള്ള
കുഞ്ഞു പൂമ്പാറ്റകളുടെ
മായാലോകം; അതാണെന്റെ
വിദ്യാലയം. സ്വര്‍ഗതുല്യമായ സരസ്വതീക്ഷേത്രം-അതാണ് ഗവ.
ഹയര്‍
സെക്കന്ററി സ്ക്കൂള്‍,
ആലിപ്പറമ്പ്. ഞങ്ങളില്‍
ജ്ഞാനത്തിന്റെ ദീപം കൊളുത്തിയ
ഞങ്ങളുടെ പ്രിയപ്പെട്ട
സ്ക്കൂള്‍.
ഒരു
ചെറിയ സ്ക്കൂളില്‍ നിന്ന്
ഇവിടുത്തെ അഞ്ചാം ക്ലാസിലേക്ക്
എത്തിച്ചേര്‍ന്ന എനിക്ക്
ഇതൊരു അത്ഭുതലോകമായിരുന്നു.
ആദ്യമൊക്കെ എനിക്ക്
പേടി തോന്നിയിരുന്നു.
എന്നാല്‍ പതിയെ
പതിയെ ഞാന്‍ അതിനോട്
ഇടങ്ങിച്ചേര്‍ന്നു.
കഴിഞ്ഞ
ആറു വര്‍ഷത്തെ പഠനത്തിനു
ശേഷം ഈ കലാലയത്തില്‍ നിന്നും
പടിയിറങ്ങുമ്പോള്‍ ഒരു പാടു
ഓര്‍മ്മകള്‍.......
അനന്തമായ
വിദ്യ ഞങ്ങള്‍ക്കു പകര്‍ന്നു
നല്കിയ അധ്യാപകര്‍, അറിവിന്റെ
അഗാധമായ ആഴങ്ങളിലേക്ക്
മുങ്ങിത്തപ്പാന്‍ ഞങ്ങളെ
പ്രേരിപ്പിച്ച ഞങ്ങളുടെ
അധ്യാപകര്‍........കുറച്ചു
പേരുടെ പേരുകള്‍ മാത്രം ഇവിടെ
സ്മരിച്ചാല്‍ അത് പൂര്‍ണ്ണമാവില്ല.
ഞങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന
സര്‍ഗാത്മകശേഷി കണ്ടെത്താനും
പരിപോഷിപ്പിക്കാനും സഹായിച്ച
അധ്യാപകരെ വാനോളം പുകഴ്ത്തിയാലും
കൂടുതലാവില്ല. അവര്‍
പലപ്പോഴും അവരുടെ മക്കളേക്കാള്‍
ഞങ്ങളെ സ്നഹിച്ചിരുന്നു
എന്ന് എനിക്കിപ്പോള്‍
തോന്നുന്നു.
എന്റെ
കൂട്ടുകാര്‍.....അവരെപ്പറ്റി
എന്തു പറയാന്‍.......എനിക്കു
കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമല്ലേ
അവര്‍... ഓരോരുത്തരുടേയും
സുഖത്തിലും ദുഖത്തിലും ഞങ്ങള്‍
പരസ്പരം താങ്ങും തണലുമായി.
ഇപ്പോള്‍
ഈ വിദ്യാലയത്തിന്റെ തണലില്‍
നിന്നും ചിറകടിച്ചുയരുന്ന
പറവകളേപ്പോലെ ഞങ്ങള്‍
പറന്നുയരാന്‍ പോവുകയാണ്.
മാധുര്യമൂറുന്ന
ഓര്‍മ്മകളും പിരിയുന്നതിന്റെ
വേദനകളും ബാക്കിവെച്ചുകൊണ്ട്
ഞങ്ങള്‍ പടിയിറങ്ങുകയാണ്.
ഇത്തരമൊരു ആസ്വാദ്യകരമായ
കാലം തിരിച്ചു വരില്ലെന്ന്
ഞങ്ങള്‍ തിരിച്ചറിയുന്നു.
അസ്തമിക്കാത്ത
പ്രഭാമയനായ പൊന്‍സൂര്യനായി
എന്റെ വിദ്യാലയം ആകാശം മുട്ടെ
തലയുയര്‍ത്തി നില്‍ക്കട്ടെ.
നന്ദി...നന്ദി..........നന്ദി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ