ലോകമാകെ നമ്മുടെ വിരല്‍ത്തുമ്പിലേക്ക് ചുരുങ്ങുന്ന ഇക്കാലത്ത് ബ്ലോഗുകളുടെ പ്രാധാന്യം നാം തിരിച്ചറിയേണ്ടതുണ്ട്. പേനയും കടലാസുമൊന്നുമില്ലാത്ത ഒരു ലോകം. അവിടെ നമുക്ക് എഴുതാം,വായിക്കാം, അനുഭവങ്ങള്‍ പങ്കുവെയ്ക്കാം....നമ്മുടെ അനുഭവങ്ങളും, ജീവിതം തന്നെയും മറ്റുള്ളവരുമായി തീരെ ചെലവില്ലാതെത്തന്നെ പങ്കുവെയ്ക്കാന്‍ ബ്ലോഗു പോലെ മറ്റെന്തുണ്ട്? ചുരുക്കത്തില്‍ ഇന്റര്‍നെറ്റിലൂടെ സാഹിത്യസൃഷ്ടികളും അനുഭവങ്ങളും ചിത്രങ്ങളും വീഡിയോകളും പുസ്തകത്തിലേതുപോലെ പ്രദര്‍ശിപ്പിക്കാനും അതിനെക്കുറിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും കഴിയുന്ന സംവിധാനമാണ് ബ്ലോഗുകള്‍.
മലയാളം ബ്ലോഗുകള്‍-വിദ്യഭ്യാസ ബ്ലോഗുകള്‍-സ്ക്കൂള്‍ ബ്ലോഗുകള്‍
അല്പം വൈകിയാണെങ്കിലും മലയാളം ബ്ലോഗുകളും രംഗം കീഴടക്കിത്തുടങ്ങി. ഇന്ന് വിദ്യഭ്യാസപരമായ കാര്യങ്ങള്‍ പങ്കുവെക്കുന്നതിനായി നിരവധി മലയാളം ബ്ലോഗുകളുണ്ട്. അതു പോലെ തങ്ങളുടെ സ്ക്കൂളിലെ കുട്ടികളുടെ സൃഷ്ടികളും അനുഭവങ്ങളും അധ്യാപകരുടെ അനുഭവസമ്പത്തും മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാന്‍ സ്ക്കൂള്‍ ബ്ലോഗുകള്‍ക്കു കഴിയും. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മാത്സ്ബ്ലോഗു പോലുള്ളവയ്ക്ക് ദിവസവും നൂറുക്കണക്കിനു വായനക്കാരെ ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ട്.
എങ്ങനെ ബ്ലോഗു തുടങ്ങാം?
ഒരു ബ്ലോഗു തുടങ്ങുക എന്നത് അത്ര വലിയ കാര്യമൊന്നുമല്ല . ആകര്‍ഷകമായ ഡിസൈനും ഉള്‍ക്കാമ്പുള്ള വിഭവങ്ങളും വഴി വായനക്കാരെ ആകര്‍ഷിക്കാന്‍ കഴിയണം. ബ്ലോഗുകളുടെ ഉടമകളെ നമുക്ക് ബ്ലോഗര്‍മാര്‍ എന്നു വിളിക്കാം. ഇന്റര്‍നെറ്റിനെക്കുറിച്ചും മറ്റും അടിസ്ഥാന ധാരണകള്‍ മാത്രമുള്ളവരെന്നും ഉയര്‍ന്ന ജ്ഞാനമുള്ളവരെന്നും അവരെ നമുക്ക് തരം തിരിക്കാം. ഇതില്‍ ആദ്യ വിഭാഗത്തില്‍ പെടുന്നവരെ ഉദ്ദേശിച്ചാണ് ഈ പോസ്റ്റെന്ന് ആദ്യമേ പറയട്ടെ.
ഇന്റര്‍നെറ്റുള്ള ഒരു കമ്പ്യൂട്ടറിനു മുന്നിലിരുന്ന് നമുക്ക് ബ്ലോഗു നിര്‍മ്മാണം ആരംഭിക്കാം. ഒന്നു കൂടി പറയട്ടെ, മോസില ഫയര്‍ ഫോക്സ് വെബ് ബ്രൗസറായിരിക്കും ഏറെ നല്ലതെന്നു തോന്നുന്നു. മറ്റു ചിലരും മലയാളത്തില്‍ ബ്ലോഗു നിര്‍മ്മിക്കാന്‍ സഹായിക്കുന്നെങ്കിലും ഏറെ പ്രചാരത്തിലുള്ളത് ഗൂഗിളിന്റെ ബ്ലോഗര്‍ തന്നെ. www.blogger.com ല്‍ പ്രവേശിക്കുക. അവിടെ create blog ല്‍ ക്ലിക്കു ചെയ്ത് നിര്‍മ്മാണം ആരംഭിക്കാം. അല്ലെങ്കില്‍ മറ്റേതെങ്കിലും ബ്ലോഗില്‍ പോയി മുകളിലുള്ള നാവിഗേഷന്‍ ബാറിലുള്ള create blog ല്‍ ക്ലിക്കു ചെയ്യാം.
തുറന്നു വരുന്ന വിന്‍ഡോയില്‍ നമ്മുടെ ഗൂഗിള്‍ എക്കൗണ്ട് ചോദിക്കും. നിലവില്‍ ജി മെയില്‍, ഗൂഗിള്‍ ഗ്രൂപ്പ്, ഓര്‍ക്കുഡ് എക്കൗണ്ടുകളിലൊന്നില്‍ നമുക്ക് ലോഗിന്‍ ചെയ്യാം. അല്ലെങ്കില്‍ അവിടെത്തന്നെ പുതിയ അക്കൗണ്ട് ആരംഭിച്ച് ലോഗിന്‍ ചെയ്യാം.
ബ്ലോഗിനൊരു പേരു നല്‍കാം
അടുത്തതായി നമ്മുടെ ബ്ലോഗിന് പേരു നല്‍കണം. ഏത് ഭാഷയിലും പേരു നല്‍കാം. കമ്പ്യൂട്ടറില്‍ ആവശ്യമായ മാറ്റം വരുത്തിയാല്‍ മതി. തുടര്‍ന്ന് ബ്ലോഗിന്റെ വിലാസം നല്‍കണം. http://---------.blogspot.com എന്നതില്‍ നമുക്ക് ലഭ്യമായത് കണ്ടെത്തി നല്‍കണം. നമ്മുടെ ബ്ലോഗിന്റെ പേരോ മറ്റോ ഇംഗ്ലീഷില്‍ നല്‍കി നോക്കാം. ലഭ്യമാണെങ്കില്‍ മുന്നോട്ടു പോകാം. നമ്മുടെ ബ്ലോഗിലേക്കുള്ള വാതിലാണ് ഊ വിലാസം. അതിനാല്‍ ബ്ലോഗിന്റെ പേരുമായി ബന്ധമുള്ള വിലാസം നല്‍കുന്നതാണ് ഉചിതം. തുടര്‍ന്ന് കാണുന്ന അക്ഷരങ്ങള്‍ ടൈപ്പു ചെയ്ത് മുന്നോട്ടു പോകാം.
ബ്ലോഗിന് നല്ലൊരു മുഖം തെരഞ്ഞെടുക്കാം
നമ്മുടെ ബ്ലോഗിന് നല്ലൊരു മുഖം തെരഞ്ഞെടുക്കാം. ഇതിന് template എന്നു പറയാം. നമുക്കു മുന്നില്‍ കാണുന്ന ഒരെണ്ണം തെരഞ്ഞടുത്തു തുടങ്ങാം. ഇതൊരു തുടക്കം മാത്രമാണല്ലോ. എപ്പോള്‍ വേണമെങ്കിലും മറ്റൊന്നിലോക്ക് മാറാം. അല്ലെങ്കില്‍ സ്വന്തമായൊന്ന് നിര്‍മ്മിക്കാം. ഇതോടെ ബ്ലോഗ് നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി എപ്പോള്‍ വേണമെങ്കിലും നമുക്ക് പുതിയ പോസ്റ്റുകള്‍ നല്‍കിത്തുടങ്ങാം. ആവശ്യമെങ്കില്‍ sign out ചെയ്ത് പിന്നീട് തുടര്‍ന്നാല്‍ മതി.
രണ്ടാം ഘട്ടം തുടങ്ങാം
ഇനി ബ്രൗസറിന്റെ അഡ്രസ് ബാറില്‍ നമ്മുടെ ബ്ലോഗിന്റെ വിലാസം നല്‍കി ബ്ലോഗൊന്നു കാണാം.മുകളിലുള്ള നാവിഗേഷന്‍ ബാറില്‍ sign in ചെയ്യാനുള്ള നിര്‍ദ്ദേശമനുസരിച്ച് ലോഗിന്‍ ചെയ്യണം. blogger dashboard തുറന്നു വരും. ഇവിടെ നമ്മുടെ എല്ലാ ബ്ലോഗുകളുടേയും പേരുകള്‍ കാണാം. ബ്ലോഗിന്റെ പേരില്‍ ക്ലിക്ക് ചെയ്യുക. ഇവിടെ കാണുന്ന settings ല്‍ basic settings ല്‍ പോവുക. ആവശ്യമായ മാറ്റം ഇവിടെ വരുത്താം. വേണമെങ്കില്‍ പേരു തന്നെ മാറ്റാം. ബ്ലോഗിനെക്കുറിച്ച് ഏതാനും വരികള്‍ description ആയി നല്‍കാം. തുടര്‍ന്ന് template എടുക്കൂ. Costamize, Edit html എന്നിങ്ങനെ ഓപ്ഷനുകള്‍ കാണാം. കുറെക്കൂടി പരിചയ സമ്പന്നരായവര്‍ക്കുള്ളതാണ് Edit html. നമുക്ക് Costamize എടുക്കാം. നല്ലൊരു template ഉം Back ground ഉം കണ്ടെത്താം. പുതിയതൊന്ന് നിര്‍മ്മിച്ച് upload ചെയ്യാം. ഇനി adjust width ല്‍ പോകാം. ഇത് 980 pixel ല്‍ കൂടാതിരിക്കുകയാണ് നല്ലത്. കാരണം വലുപ്പം കൂടിയാല്‍ ചെറിയ സ്ക്രീനില്‍ കാഴ്ച സുഖകരമായിരിക്കുകയില്ല. സൈഡ് ബാറുകളുടെ വലുപ്പവും ഇവിടെ ക്രമീകരിക്കാം. ഈ മാറ്റങ്ങളൊക്കെ അതാത് സമയത്ത് നമുക്ക് കാണാം. അടുത്തത് lay out ആണ്. അവിടെ വെച്ച് നമ്മുടെ ബ്ലോഗിന് എത്ര കോളം വേണമെന്ന് തീരുമാനിക്കാം. ഒരു കോളമോ രണ്ടു കോളമോ മൂന്ന് കോളമോ എന്ന് നമ്മുടെ ആവശ്യമനുസരിച്ചു തെരഞ്ഞെടുക്കാം. സ്ക്കൂള്‍ ബ്ലോഗുകള്‍ക്ക് 3 കോളവും വ്യക്തിഗത ബ്ലോഗുകള്‍ക്ക് 2 കോളവും ചിത്രബ്ലോഗുകള്‍ക്ക് ഒരു കോളവുമാണ് പൊതുവെ കണ്ടുവരുന്നത്.ഇനി advanced എന്ന വിഭാഗത്തിലെത്താം. page text, background, links, blog title, tabs text, tabs background, post title, date header, posts, gadgets, footer, footer links, add css എന്നീ വിഭാഗങ്ങളിലൂടെ കടന്നു പോയി ആവശ്യമായ മാറ്റങ്ങള്‍ വരുത്താം. മാറ്റങ്ങള്‍ നേരില്‍ കാണാനും കഴിയും. അതാത് സമയത്ത് മുകളിലുള്ള apply to blog എന്ന ബട്ടനില്‍ ക്ലിക്കു ചെയ്ത് സേവു ചെയ്യാം. view blog ല്‍ ക്ലിക്കു ചെയ്ത് നമ്മുടെ ബ്ലോഗിന് വന്ന മാറ്റം കാണാം.
ഇത്രയുമായാല്‍ നമ്മുടെ ബ്ലോഗിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ഇനി നിങ്ങളുടെ നിരന്തരമായ ഇടപെടലുകള്‍ വഴി ബ്ലോഗിനെ കൂടുതല്‍ മെച്ചപ്പെടുത്താവുന്നതേയുള്ളൂ. ഇതിനായി html ഭാഷ പഠിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും ചെറിയ ചെറിയ html പൊടിക്കൈകള്‍ നമുക്കും വഴങ്ങുന്നതേയുള്ളൂ.
വളരെ പരിമിതമായ അറിവുകള്‍ കൊണ്ടാണ് ഈ പോസ്റ്റ് തയ്യാറാക്കിയത്. ഇതിനാധാരമായത് വിവിധ ബ്ലോഗുകള്‍ തന്നെ. ആദ്യാക്ഷരി, ഇന്ദ്രധനുസ്സ്, ബ്ലോഗര്‍സൂത്രം ബ്ലോഗുകള്‍ സന്ദര്‍ശിക്കുന്നത് ഉപകാരപ്രദമാണ്.

ഗാഡ്ജറ്റുകള്‍ ചേര്‍ക്കാം
ഇനി നമ്മുടെ ആവശ്യങ്ങളനുസരിച്ച് ബ്ലോഗില്‍ വിവിധ ഉപകരണങ്ങള്‍ (ഗാഡ്ജറ്റുകള്‍) കൂട്ടിച്ചേര്‍ക്കാം. കലണ്ടര്‍, ക്ലോക്ക്, പേജൂകള്‍, ലിങ്കുകള്‍ തുടങ്ങി ആയിരക്കണക്കിന് ഗാഡ്ജറ്റുകള്‍ ബ്ലോഗര്‍ തന്നെ നല്‍കും. ഇതിനായി lay out എടുത്ത് add agadget ല്‍ ക്ലിക്കു ചെയ്യുക. അപ്പോള്‍ ഒരു വിന്‍ഡോ തുറന്നുവരും. ഇവിടെ നിന്നും ആവശ്യമനുസരിച്ച് gadget തെരഞ്ഞെടുക്കാം.ആവശ്യമായ വിവരങ്ങള്‍ അവയില്‍ ഉള്‍പ്പെടുത്താനും കഴിയും. save ചെയ്ത് save arrangement ക്ലിക്ക് ചെയ്താല്‍ ആ ഗാഡ്ജറ്റ് ബ്ലോഗില്‍ ചേര്‍ത്തുകഴിഞ്ഞു. നമ്മുടെ ഭാവനയ്ക്കും ആവശ്യത്തിനുമനുസരിച്ച് gadget കള്‍ തെരഞ്ഞെടുക്കാം. ഇതിനു പുറമെ ചില gadget കള്‍ മറ്റുചില website കളില്‍ നിന്ന് സൗജന്യമായി നമുക്ക് ലഭിക്കും.ഇതേ രീതിയില്‍ gadget കള്‍ ഒഴിവാക്കാനും കഴിയും.
പോസ്റ്റ് ചെയ്യാം
ഇനി നമ്മുടെ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നതെങ്ങനെയെന്ന് നോക്കാം. new post ല്‍ ക്ലിക്കു ചെയ്യാം. അപ്പോള്‍ ടൈപ്പു ചെയ്യാനുള്ള ഇടം കാണും. compose, html എന്നിങ്ങനെ രണ്ടു വിഭാഗങ്ങള്‍ കാണുന്നതില്‍ compose എടുത്താല്‍ മതി. തുടര്‍ന്ന് ടൈപ്പു ചെയ്യാം. മുകളിലുള്ള options ഉപയോഗിച്ച് നാം ടൈപ്പു ചെയ്തത് മനോഹരമാക്കാം. ഇവിടെ ചിത്രങ്ങള്‍, വീഡിയോ എന്നിവ പോസ്റ്റ് ചെയ്യാനും കഴിയും. പോസ്റ്റിനുള്ള തലക്കെട്ടും ഇവിടെ നല്‍കാം. ഇത് സേവ് ചെയ്ത് വയ്ക്കാം. പ്രിവ്യൂ കണ്ട് മാറ്റം വരുത്താം. തൃപ്തിയായാല്‍ മാത്രം publish ല്‍ ക്ലിക്കു ചെയ്ത് പോസ്റ്റ് പ്രസിദ്ധീകരിക്കാം.
പേജുകള്‍ കൂട്ടിച്ചേര്‍ക്കാം
ബ്ലോഗില്‍ പുതുതായി പത്തോളം പേജുകള്‍ നിര്‍മ്മിച്ച് നമ്മുടെ home page നോട് കൂട്ടിച്ചേര്‍ക്കാം. ഇവയെ ബ്ലോഗിന്റെ തലക്കെട്ടിനു താഴെയോ വശങ്ങളിലോ ആയി പ്രദര്‍ശിപ്പിക്കാം. ഇത്രയുമായാല്‍ നമ്മുടെ ബ്ലോഗിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ഇനി നിങ്ങളുടെ നിരന്തരമായ ഇടപെടലുകള്‍ വഴി ബ്ലോഗിനെ കൂടുതല്‍ മെച്ചപ്പെടുത്താവുന്നതേയുള്ളൂ. ഇതിനായി html ഭാഷ പഠിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും ചെറിയ ചെറിയ html പൊടിക്കൈകള്‍ നമുക്കും വഴങ്ങുന്നതേയുള്ളൂ.
വളരെ പരിമിതമായ അറിവുകള്‍ കൊണ്ടാണ് ഈ പോസ്റ്റ് തയ്യാറാക്കിയത്. ഇതിനാധാരമായത് വിവിധ ബ്ലോഗുകള്‍ തന്നെ. ആദ്യാക്ഷരി, ഇന്ദ്രധനുസ്സ്, ബ്ലോഗര്‍സൂത്രം ബ്ലോഗുകള്‍ സന്ദര്‍ശിക്കുന്നത് ഉപകാരപ്രദമാണ്.
Thank you. ഇത്തരത്തിലുള്ള കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. REGHU.
മറുപടിഇല്ലാതാക്കൂSir....it is very useful to our students.It will help them to create their own blogs as it is a given assignment in nineth std. text book.....
മറുപടിഇല്ലാതാക്കൂARJUN.M.P,
STD:9