സ്ക്കൂള്‍ ബ്ലോഗ് ഉദ്ഘാടനം നാടിന്റെ ആഘോഷമായി
സ്ക്കൂള്‍ വിശേഷങ്ങളുമായി ഇനി 'ആലിപ്പറമ്പ് ബ്ലോഗ് 'കര്‍മ്മ പഥത്തിലേക്ക്...സ്ക്കൂള്‍ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്ക്കൂള്‍ ബ്ലോഗിന്റെ ഔപചാരികമായ ഉദ്ഘാടനം ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ശീലത്ത് വീരാന്‍കുട്ടി നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീമതി വിലാസിനി അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ അബ്ദുള്‍റസാഖ്, വൈസ് പ്രസിഡന്റ് ശ്രീ സൈതലവി ഹാജി, ബാലകൃഷ്ണന്‍, സുരേഷ് മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ് മാസ്റ്റര്‍ ശ്രീ കെ.ശിവരാമന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ വി.സന്തോഷ് നന്ദിയും പറഞ്ഞു.
സ്വാഗതം |
ഉദ്ഘാടനം |
ഉദ്ഘാടനപ്രസംഗം |
അധ്യക്ഷപ്രസംഗം |
ആശംസകള്‍ |
ആശംസകള്‍ |
സദസ്സ് |
ഉദ്ഘാടനം വലിയ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ |
ആശംസകള്‍......
മറുപടിഇല്ലാതാക്കൂസന്തോഷം.
മറുപടിഇല്ലാതാക്കൂകെട്ടിലും മട്ടിലും ബ്ലോഗ് നന്നായിട്ടുണ്ട്.
ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും എത്താന്‍ കഴിഞ്ഞില്ല, വിഷമമുണ്ട്. വരണമെന്നും ചില ആശയങ്ങള്‍ പങ്കുവയ്ക്കണമെന്നും വിചാരിച്ചിരുന്നു. അവയില്‍ ചിലത് വിനയപൂര്‍വ്വം ഇവിടെ കുറിക്കട്ടെ.
കെട്ടും മട്ടും പോലെ ഉള്ളടക്കവും ആകര്‍ഷകമാകണം. അതിന് ആസൂത്രിതമായ പ്രവര്‍ത്തനം ആവശ്യമാണ്. ഇതിന് അധ്യാപകരും വിദ്യാര്‍ഥികളും അടങ്ങുന്ന ഒരു ഗ്രൂപ്പ് അനിവാര്യമാണ്. ഇനി ഈ ഗ്രൂപ്പിന്റെ ചുമതല കൃത്യമായി നിര്‍വചിക്കപ്പെടണം. അവ ഇങ്ങനെയാകുന്നത് നന്നായിരിക്കും -
1.കുട്ടികളുടെയും അധ്യാപകരുടെയും രചനകള്‍ ശേഖരിക്കുക. (ക്ലാസ്സ് മുറിയില്‍ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപപ്പെടുന്ന മികച്ച വ്യക്തിഗത രചനകളും ആവാം)
2.രചനകള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ എഡിറ്റ് ചെയ്യാം.
3.തെരഞ്ഞെടുക്കപ്പെട്ട രചനകള്‍ ബ്ലോഗില്‍ കുട്ടികള്‍തന്നെ ടൈപ്പ് ചെയ്ത് പോസ്റ്റ് ചെയ്യട്ടെ. (ഇത്തരത്തില്‍ ചെയ്യുന്നത് കുട്ടികള്‍ക്ക് ടൈപ്പിംഗില്‍ താത്പര്യം ജനിപ്പിക്കുന്നതിന് കാരണമാകും. ഇതിന് ലിനക്സിലെ ഇന്‍സ്ക്രിപ്റ്റ് കീ ബോഡ് തന്നെ ഉപയോഗിക്കണം. മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ബ്ലോഗ് പ്രോത്സാഹനം നല്‍കുന്നത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം.)
4.ഇടയ്ക്ക് ചില ചടങ്ങുകളുടെ ചിത്രങ്ങളൊക്കെയാവാം. നിരന്തരമായാല്‍ വായനക്കാര്‍ക്ക് മടുക്കും.
5.പുതുമയുള്ള ചില ഉള്ളടക്കങ്ങള്‍ തേടിപ്പിടിക്കാന്‍ എഡിറ്റോറിയല്‍ ബോഡ് പ്രാപ്തരാകണം. അതിന് വിദ്യാരംഗത്തിന്റെ നേതൃത്വത്തില്‍ മാധ്യമ ശില്പശാല വേണമെങ്കില്‍ സംഘടിപ്പിക്കാം.
6.ആഴ്ചയില്‍ ഒരിക്കലെങ്കിലും പോസ്റ്റിംഗ് നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം.
തത്കാലം ഇത്രയും. തുടര്‍ന്നും ഈ കൂട്ടായ്മയില്‍ ഞാന്‍ പങ്കുചേരാം.