സര്‍ക്കാര്‍ ജീവനക്കാരുടെ 2011-12 സാമ്പത്തിക വര്‍ഷത്തെ ജി.പി.എക്കൗണ്ടുകളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് GPF CREDIT CARD ലിങ്കില്‍ ക്ലിക്കു ചെയ്യുക
THIS IS A MALAYALAM BLOG. YOUR COMPUTER MUST HAVE INSTALLED ANY MALAYALAM UNICODE FONT TO VIEW THIS BLOG CORRECTLY. BEST VIEW IN LINUX MOZILLA FIREFOX

29.12.11

വിജയഭേരി ക്യാമ്പ് ഉദ്ഘാടനം

   ആലിപ്പറമ്പ് ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂളിലെ SSLC വിദ്യാര്‍ത്ഥികളുടെ ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് പി.ടി.എ. പ്രസിഡന്റ് ശ്രീ അബ്ദുള്‍ റസാഖ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ ശ്രീ ശിവരാമന്‍ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് മാസ്റ്റര്‍,മനോജ് മാസ്റ്റര്‍, സുരേന്ദ്രന്‍ മാസ്റ്റര്‍, പ്രമോദ് മാസ്റ്റര്‍,ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സുനില്‍ കുമാര്‍ സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു.

27.12.11



          ലോക പ്രശസ്ത ഗണിതശാസ്ത്രജ്ഞനും ഭാരതത്തിന്റെ അഭിമാനവുമായിരുന്ന ശ്രീനിവാസ രാമാനുജന്റെ ജന്മദിനമായ ഡിസമ്പര്‍ 22 ദേശീയ ഗണിതശാസ്ത്രദിനമായി ഇനിമുതല്‍ ആചരിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ  മന്മോഹന്‍ സിങ്ങ് അറിയിച്ചു.
        തമിഴ് നാട്ടിലെ ഈറോഡില്‍ 1887 ഡിസമ്പര്‍ 22 നു ജനിച്ച രാമാനുജന്‍ ഗണിതശാസ്ത്രത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് 1920 ഏപ്രില്‍ 26 നു അന്തരിച്ചു.

16.12.11


       ബസ്റ്റോപ്പ് എത്താറായപ്പോള്‍ പതിവുപോലെ എന്റെ കണ്ണുകള്‍ അവരെ തിരഞ്ഞു. റോഡരികിലേക്കെത്തി. എന്റെ മനസ്സും കണ്ണുകളും അവളുടെ നിഴല്‍ കാണാന്‍ ഒരു പോലെ തുടിച്ചെങ്കിലും എനിക്ക് അതിനായില്ല. ആ വഴി മുഴുവന്‍ ഞാന്‍ ശ്രദ്ധയോടെ നോക്കി. പക്ഷെ .... ഓരോ മനുഷ്യനും സഹതാപത്തോടെയും കൗതുകത്തോടെയും നോക്കുന്ന ആ രൂപം ഇന്ന് കുപ്പക്കുഴികള്‍ക്കിടയില്‍ കണ്ടില്ല. എന്റെ കണ്ണുകള്‍ക്ക് കാഴ്ച നഷ്ടപ്പെടുന്നത് പോലെ തോന്നും. ഞാന്‍ വളരെ ആകാംക്ഷയോടെ ആകാശത്തേക്കു നോക്കി. ഈ ലോകം മുഴുവന്‍ വെളിച്ചം പരത്തുന്ന സൂര്യന്‍ പതിവുപോലെ വാനില്‍ പുഞ്ചിരിച്ചു നില്‍ക്കുന്നു. പിന്നെ എന്തു കൊണ്ട് എന്റെ മിഴികള്‍ക്ക് അവളെ കണ്ടെത്താനായില്ല? ഞാനീ ബസ്സില്‍ യാത്ര ചെയ്യാന്‍ തുടങ്ങിയ നാള്‍ മുതലേ അവള്‍ വഴിയില്‍ നിന്നും ദുര്‍ഗന്ധം തുടച്ചു നീക്കിയിരുന്നു. അവള്‍ എവിടെപ്പോയി? അവള്‍ക്കെന്തെങ്കിലും അപകടം സംഭവിച്ചിരിക്കുമോ എന്ന ചോദ്യം എന്നെ അലട്ടിക്കൊണ്ടേയിരുന്നു. അവളെ ആദ്യമായ് കണ്ട നാള്‍ മുതലുള്ള ഓരോ ഓര്‍മ്മകളും എന്റെ മനസ്സില്‍ നിറഞ്ഞു നിന്നു.
        കോളേജിലെ ആദ്യ ദിനത്തില്‍ ഭയവും ആകാംക്ഷയും നിറഞ്ഞ മനസ്സോടെയായിരുന്നു യാത്ര. യാത്രക്കിടയില്‍ കണ്ട ഓരോ കാഴ്ചകളിലും ശ്രദ്ധപതിപ്പിച്ചുകൊണ്ട് ഞാനെന്റെ മനസ്സിനെ ശാന്തമാക്കി.അതിനിടയില്‍ വളരെ വേദനയോടെ ഞാനൊരു കാഴ്ച കണ്ടു. ഇതു വരെ കണ്ടതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ആ കാഴ്ച. കറുത്ത ശരീരം, അഴുക്കു നിറഞ്ഞ വസ്ത്രം... എങ്കിലും ആ രൂപം എന്റെ മനസ്സില്‍ എവിടെയോ ഇടം പിടിച്ചു, വലതു കയ്യില്‍ തൂങ്ങിപ്പിടിച്ചിരുന്ന ഒരു കൊച്ച് കുഞ്ഞ്. ഇടതു കയ്യില്‍ വലിയൊരു ചാക്ക്. ലോകം മുഴുവന്‍ ഉപയോഗിച്ചു വലിച്ചെറിഞ്ഞ അവശിഷ്ടങ്ങളെല്ലാം അവള്‍ ആ ചാക്കില്‍ നിറച്ച് ചുമലിലേറ്റും. രണ്ടു മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ ആ കുഞ്ഞിനെ കാണാതായി. അവള്‍ ഒറ്റക്കാണ് എന്റെ കണ്ണിനു മുന്നില്‍ പ്രത്യക്ഷപ്പെടാറ്. ആ കാഴ്ച വൈകാതെത്തന്നെ നഷ്ടമാവുകയും ചെയ്തു. സ്റ്റോപ്പു കഴിഞ്ഞ്  ബസ്സ് യാത്ര തുടങ്ങി കോളേജിലെത്തും വരെ എന്റെ മനസ്സില്‍ ആ ദയനീയ മുഖം മാത്രമായിരിക്കും. ആ കുഞ്ഞെവിടെപ്പോയി എന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ടെങ്കിലും എനിക്കതിന് ഉത്തരം കിട്ടിയില്ല. ആവളെ ഒന്ന് നേരില്‍ കാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്.

13.12.11


   വിദ്യാരംഗം കലാ സാഹിത്യവേദിയുടെ സ്ക്കൂള്‍ തല ഉദ്ഘാടനം പ്രശസ്ത കഥകളി സംഗീതജ്ഞന്‍ ശ്രീ പാലനാട് ദിവാകരന്‍ നിര്‍വ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ കെ. ബാലകൃഷ്ണന്‍ അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ കെ.ശിവരാമന്‍,പി.എന്‍.മണി മാസ്റ്റര്‍, അത്തിപ്പറ്റ നാരായണന്‍ മാസ്റ്റര്‍, വിദ്യാരംഗം സബ് ജില്ലാ സെക്രട്ടറി സുരേഷ്, സി.മോഹന്‍ദാസ്,വിനോദ് കുമാര്‍,വി.സന്തോഷ് എന്നിവര്‍ സംസാരിച്ചു.
പുസ്തക പ്രദര്‍ശനം

            ആലിപ്പറമ്പ്  ഗവ. ഹയര്‍  സെക്കന്ററി  സ്ക്കൂളില്‍  വിദ്യാരംഗം കലാ സാഹിത്യ  സമിതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പുസ്തകപ്രദര്‍ശനം ഏറെ ശ്രദ്ധ പിടിച്ചു പറ്റി. സ്ക്കൂളിലെ ലൈബ്രറിയിലുള്ള  നാലായിരത്തോളം പുസ്തകങ്ങള്‍  വിഷയാടിസ്ഥാനത്തില്‍ ക്രമീകരിച്ച് നടത്തിയ പ്രദര്‍ശനം രക്ഷിതാക്കളും നാട്ടുകാരുമടക്കം നിരവധി പേരെ ആകര്‍ഷിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ഹാജറുമ്മ ടീച്ചര്‍, ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ശീലത്ത് വീരാന്‍ കുട്ടി എന്നിവര്‍ പ്രദര്‍ശനം കാണാനെത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവും പ്രദര്‍ശനം കാണുന്നു.


12.12.11

നവ്യാനുഭവമായി നളചരിതം
       ആലിപ്പറമ്പ് ഹയര്‍ സെക്കന്ററി സ്ക്കൂളിലെ 2011-12 വര്‍ഷത്തെ വിദ്യാരംഗം സാഹിത്യവേദിയുടെ ഉദ്ഘാടനം പതിവില്‍നിന്നും വ്യത്യസ്തമായ ഒരു ദൃശ്യാനുഭവമാ​ണ് കുട്ടികള്‍ക്ക് സമ്മാനിച്ചത്.

കഥകളിയെക്കുറിച്ചും ഇതര കേരളീയ ക്ലാസിക്കല്‍ കലകളെക്കുറിച്ചും പ്രശസ്ത കഥകളി പണ്ഡിതന്‍ ശ്രീ കെ.ബി.രാജാനന്ദ് ക്ലാസെടുത്തു.തുടര്‍ന്ന് പത്താം തരത്തിലെ പാഠപുസ്തകവുമായി ബന്ധപ്പെട്ട നളചരിതം ഒന്നാം ദിവസത്തിലെ ഹംസദമയന്തീ രംഗം കഥകളിയായി രംഗത്തവതരിപ്പിച്ചു.
       
        കാറല്‍മണ്ണ കുഞ്ചുനായര്‍ ട്രസ്റ്റാണ് കഥകളി അവതരിപ്പിച്ചത്. സദനം ഭാസി, ഹരിപ്രിയാ നമ്പൂതിരി, പാലനാട് ദിവാകരന്‍,സുദീപ് പാലനാട്, കരിമ്പുഴ രാമകൃഷ്ണന്‍, ഒടുമ്പറ്റ പ്രസാദ് എന്നിവര്‍ കഥകളിയില്‍ പങ്കെടുത്തു.

9.12.11

 
ചക്രവാള സീമയിലാരോ സന്ധ്യാദീപം പോലെ
ഒരു പൊന്‍ പുഞ്ചിരിയുമേന്തി വരുന്നയവ-
ളാണോയി പ്രപഞ്ചദീപം..?
രാത്രി തന്‍ കൈകളില്‍ കിടന്നവളുറക്കമായോ.?
അതോ, ഭൂമിതന്‍ നിശ്വാസം വരവേല്‍ക്കുകയോ..?
കണ്‍കളില്‍ ചുടുകണ്ണീരുമായവളാരാഞ്ഞൂയീയമ്മയോടായ്..
അമ്മതന്‍ മാറോടണഞ്ഞു ചേരാനാകാത്ത ഞാനെത്ര പാപി..?
പാപിയാമെന്നെയേറ്റുന്ന വാനമോ..?
     അലയടിച്ചുയരുന്ന തിരമാലകള്‍ തന്‍ നൃത്തവും 
     താമരപ്പൊയ്കയെ തഴുകിയുണര്‍ത്തുന്ന മന്ദമാരുതന്‍
     തന്‍ വാത്സല്യവും...
     ഞാനറിയുന്നില്ലയെന്തേ..?
     നിറമാര്‍ന്നു പൊഴിയുന്ന വാര്‍ മഴവില്‍ പോലെ നീ
     അരികത്തു വന്നണയാന്‍ ഞാന്‍ കാത്തിരിപ്പൂ...
     അതും വെറുതെ മോഹിച്ചതാവാം....